കൂളിമാട് : സ്വന്തത്തെ തിരിച്ചറിയൽ കൂടിയാണ് പാലിയേറ്റീവ് പ്രവർത്തനമെന്ന് പൂക്കോയ തങ്ങൾ ഹോസ്പിസ് കേരള സി.എഫ്.ഒ. ഡോ. എം.എ. അമീറലി പറഞ്ഞു
തെരെഞ്ഞെടുക്കപ്പെട്ട ഹെൽപ് ഗ്രൂപ്പംഗങ്ങൾക്ക് ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച പാലിയേറ്റീവ് പരിശീലനത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ കുഞ്ഞോയി അധ്യക്ഷനായി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് , സി.എ. അലി , മജീദ് കൂളിമാട് സംസാരിച്ചു.

Post a Comment