കൊടിയത്തൂർ : അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഉന്നത സ്കോർ നേടി എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയ ഫിസ അബ്ദുസ്സലാമിന് 'ശ്രദ്ധ, കൊടിയത്തൂർ ആദരവ് നൽകി.
ചെയർമാൻ ഇ.അബ്ദുൽ അസീസ് മാസ്റ്റർ ഉപഹാരം നൽകി. സി. ബീരാൻകുട്ടി മാസ്റ്റർ, കെ. അബ്ദുറഷീദ്, മുനവ്വിർ .കെ.എം., സുഹാസ് ലാംഡ, ഷാഹുൽ ഹമീദ് .കെ എന്നിവർ സംസാരിച്ചു. ശ്രദ്ധയുടെ മെമ്പർ എൻ.കെ അബ്ദുസ്സലാമിൻ്റെയും (മുൻ സ്റ്റോർ സൂപ്രണ്ട്, ജില്ലാ ആശുപത്രി മാനന്തവാടി) ജെ. ഡി. ടി. ഇസ്ലാം ഹൈസ്കൂൾ അധ്യാപിക കെ.ടി. ഷാബിദയുടെയും മകളാണ് ഫിസ അബ്ദുസ്സലാം.

Post a Comment