സ്നേഹപൂർവ്വം സുപ്രഭാതം ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ :കാരക്കുറ്റി G L P സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പൗരപ്രമുഖനും കാരണവരുമായ ബഹു :കൊളായിൽ മുഹമ്മദ്‌ ഹാജി (കുഞ്ഞാക്ക )അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ സ്കൂൾ ലീഡർ അഹ്മദ് നിഹാൽ C.K ക്ക്‌ പത്രം നൽകി ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ വായനാ ശീലം വളർത്തുവാൻ വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും പ്രത്യേകം സമയം അനുവദിക്കുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.




ചടങ്ങിൽ ഹെഡ്മാസ്സ്റ്റർ റഷീദ് സാർ,SYS കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി C.K ബീരാൻകുട്ടി,വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡന്റ്‌ അമ്പലക്കണ്ടി മുഹമ്മദ്‌ ഷെരീഫ്, സുപ്രഭാതം കോഡിനേറ്റർ ബഹു. ഷെബീർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ CK, SYS കൊടിയത്തൂർ പഞ്ചായത്ത് ട്രെഷറർ അബ്ദുൽ അസീസ് കുറ്റിയിൽ എന്നിവർ സമ്മന്തിച്ചു.

Post a Comment

Previous Post Next Post
Paris
Paris