ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി


കട്ടാങ്ങൽ : പുള്ളനൂർ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെയും ആർ ഇ സി- ജി എച്ച് എസ് എസ്, വി എച്ച് എസ്. സി ,എൻ. ഐ.ടി കോളജ് എൻഎസ്എസ് യൂണിറ്റിൻ്റെയും അഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛതാ ഹി സേവ എന്ന പരിപാടിയുടെ ഭാഗമായി എൻ. ഐ. ടി കോളേജ് പരിസരം, വലിയ പൊയിൽ , എൻ.ഐ.ടി കോളജ് ജംഗ്‌ഷൻ, ആർ ഇ സി ഗവ: വി എച്ച് എസ് സി പരിസരം എന്നീ പ്രദേശങ്ങൾ ശുചീകരിച്ചു. 




ആർ ഇസി വലിയപൊയിൽ ശുചീകരണം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 22 ാം വാർഡ് മെമ്പർ സബിത സുരേഷ് ഉദ്ഘാടനം ചെയ്തു.ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് വളണ്ടിയർമാർ പങ്കെടുത്തു.എൻ.എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഹർഷാദ് ഇ കെ , ദിപ്തി,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം കെ.പി. ആശ പ്രവർത്തകരായ മിനി കെ. ഖദീജ കെ.പി. എന്നിവർ സംസാരിച്ചു. 
 അധ്യാപകരായ സന്ധ്യ,മീര,സിന്ധു , എൻ എസ്
എസ് കോ ഓർഡിനേറ്റർ സാഹിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris