വയോജന ദിനത്തില്‍ മുതിര്‍ന്ന വനിതകള്‍ക്കായി തണലിന്റെ ഉല്ലാസയാത്ര നവ്യാനുഭവമായി


കൊടിയത്തൂര്‍: ലോക വയോജനദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡ് തണല്‍ വെല്‍ഫയര്‍ സൊസൈറ്റി അയല്‍ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയോജന വനിതകള്‍ക്കായി കാപ്പാട് ബീച്ചിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. അറുപത് വയസ്സിനുമുകളിലുള്ള അമ്പതോളം പേര്‍ പങ്കടുത്ത യാത്രയില്‍ വിവിധ മത്സരപരിപാടികള്‍ നടന്നത് ആവേശകരമായ അനുഭവമായി.




 ആദ്യമായി കാപ്പാട് കടല് കണ്ട ആശ്ചര്യത്തിലായിരുന്നു പലരും. വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലവും സന്ദര്‍ശിച്ചു.
പഴയകാല ഓര്‍മകളയവിറക്കുന്ന ഓര്‍മപ്പറച്ചില്‍ പലരുടെയും ജീവിതകഥകള്‍ അനാവരണം ചെയ്യുന്നതായി.
തണല്‍ അയല്‍ക്കൂട്ടായ്മ കണ്‍വീനര്‍ ഫരീദ, ദശിയ ഷക്കീര്‍, ജസീല മുജീബ്, ജസീല ആദംപടി, ഷമീമ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post
Paris
Paris