കട്ടാങ്ങൽ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങലിൽ നടന്ന ജനകീയശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ പി.കെ ഹഖീo മാസ്റ്റർ ഉദ്ഘാടനം ചൈതു, എംഇഎസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് ചാത്തമംഗലം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കളൻ തോട് മുതൽ കെട്ടാങ്ങൽ വരെയുള്ള റോഡിന്റെ ഇരുവശവും ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസർ ഷാഫി പുൽപ്പാറ വ്യാപരി വ്യവവസായി എകോപന സമിതി നേതാക്കൻമാരായ മുനീർ മാക്കിൽ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു പ്രോഗ്രാം ഓഫീസർ അത്ഹർ നസീം നന്ദിയും പറഞ്ഞു
വാർഡിലെ വിവിധ ഭാഗങ്ങളിൽ നടന്ന ശൂചീകരണത്തിൽ എം. ഇ.എസ് രാജാറസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളുo, കളൻതോട് മദാരിജുസുന്ന കേളേജ് വിദ്യാർത്ഥികളും, പേട്ടും തടായിൽ അയൽസഭ, കുടു:ബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി ഭാരവാഹികൾ, സന്നന്ദ പ്രവർത്തകർ തുടങ്ങിയവരുടെ നേത്യത്വത്തിൽ ശുചീകരണം നടന്നു
പരിപാടിക്ക് എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാർ, കേശവൻ സാർ, റസീന ടീച്ചർ, സിജോ ജെയിംസ്, ആശാവർക്കർ ബുഷ്റ, സി.ബി ശ്രീധരൻ, ഐ ഗോപാലൻ, രേഖാ മാധവൻ, ലീലാവതി ഇരുൾക്കുന്ന് എന്നിവർ നേതൃത്വം നൽകി

Post a Comment