SKSSF മദീനാ പാഷൻ ഇന്ന് മാവൂരിൽ


മാവൂർ: എസ്കെഎസ്എസ്എഫ് എൻ.ഐ.ടി മേഖല മദീനാ പാഷൻ മദ്ഹുറസൂൽ ഗ്രാൻഡ് കോൺഫറൻസ് ഇന്ന് 6 മണി മുതൽ മാവൂർ ടൗൺ ഹാളിൽ നടക്കും. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ SMF, SKMMA, SKJM, SYS, SKSSF, SKSBV തുടങ്ങിയ കീഴ്ഘടകങ്ങളുടെ പഞ്ചായത്ത്‌, മണ്ഡലം, ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.




6 മണിക്ക് പാഴൂർ ദാറുൽ ഖുർആൻ വിദ്യാർത്ഥികളുടെ നശീദയോടെ ആരംഭിക്കുന്ന പരിപാടിയിൽ മഗ്‌രിബ് നിസ്കാരാനന്തരം മൗലിദ് പാരായണം നടക്കും. തുടർന്ന് മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന ഇശൽ വിരുന്ന് അനുവാചകരിൽ ആവേശം പകരും. സമാപന സെഷനിൽ
അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, റഷാദ് ഹസനി കാവനൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഇശ്ഖ് മജ്‌ലിസോടെ മദീന പാഷന് പരിസമാപ്തിയാകും.
പരിപാടി വീക്ഷിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിട്ടുണ്ടെന്ന് മേഖല പ്രസിഡന്റ്‌ റഊഫ് പാറമ്മൽ ജനറൽ സെക്രട്ടറി സൈദ് മാഹിരി ആയംകുളം എന്നിവർ അറിയിച്ചു.


റിപ്പോർട്ട് : സഫറുള്ള കൂളിമാട് 

Post a Comment

Previous Post Next Post
Paris
Paris