കച്ചവട സ്ഥാപനങ്ങളിൽ പരിശോധന, 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി.


കട്ടാങ്ങൽ : ചൂലൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
  കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കട്ടാങ്ങൽ , ചാത്തമംഗലം , പുള്ളാവൂർ, കളൻതോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 





ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ സ്വകാര്യ ആശുപത്രികൾ, എന്നിവിടങ്ങളിൽ പരിശോധന നടത്തി.കുടിവെള്ള പരിശോധന നടത്താത്തതും ശുചിത്വ പോരായ്മകൾ ഉള്ളതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ 3 സ്ഥാപനങ്ങൾക്ക് നോട്ടിസ് നല്കി. കൂടാതെ പൊതു സ്ഥലത്ത് പുകവലിച്ചവരിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ എം , അബ്ദുൾ ഹക്കീം കെ.പി. ,സുധ കെ., നവ്യ എൻ കെ എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris