"മാവൂർ ഓർമ്മ മധുരം" ഒക്ടോബർ 2 ന്




മാവൂർ . മാവൂർക്കാർ എന്ന കൂട്ടായ്മയും മാവൂർ ജി.എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിക്കുന്ന മാവൂർ ഓർമ്മ മധുരം എന്ന കുടുംബ സംഗമം ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണിക്ക് മാവൂർ ജി.എം.യു.പി സ്കൂൾ അഗണത്തിൽ വെച്ച് നടക്കും ശൈലേഷ് അമലാപുരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൻ.കാരശ്ശേരി മാഷ് ഉദ്ഘാടനം ചെയ്യും .സി.ടി. കബീർ (എം 80 ഫ്രെയിം)
ബെൻസിറ റഷീദ് സുപ്രസിദ്ധ ഗായിക തുടങ്ങിയവർ മുഖ്യാഅതിഥികളായി പങ്കെടുക്കും




മൺമറഞ്ഞ മാവൂരിലെ കലാസാംസ്കാരിക സേവന രംഗത്തെ പ്രമുഖരുടെ പേരിലുള്ള ഓർമ്മ ഉപഹാരങ്ങൾ വിവിധ പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിച്ച മാവൂരിലെ പ്രമുഖർക്ക് നൽകിക്കൊണ്ട് ആദരിക്കും
വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സംഗമത്തിൽ കലാ പരിപാടികൾ.ചിത്രപ്രദർശനം. പുസ്തകപ്രദർശനം .ഓർമ്മ പങ്കുവെക്കൽ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കും





ഒപ്പം മാവൂർ കലാ സാംസ്കാരിക സമിതിയുടെ ഭാരവാഹികളേയും തിരഞ്ഞെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris