ചൂലൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കൈറോസ് സുരക്ഷ പ്രോജക്ടിൻ്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ചാത്തമംഗലം നമ്പ്യാർ മാസ്റ്റർ ഹാളിൽ വെച്ച് മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷൻ
അഡ്വ.വി.പി.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീസ സുനിൽകുമാർ,വിദ്യുൽ ലത എം.കെ., കൈറോസ് പ്രോജക്ട് മാനേജർ ലിൻഡ സി.പി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ ഹക്കീം കെ.പി. നവ്യ എൻ കെ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രമിത .ടി, എന്നിവർ പ്രസംഗിച്ചു.
പ്രമേഹം, രക്തസമ്മർദ്ദം,ഹിമോഗ്ലോബിൻ, അമിതവണ്ണ നിർണ്ണയം, എച്ച് ഐ വി പരിശോധന എന്നിവ നടത്തി. എംഎൽ എസ് പി. നഴ്സ് തീർത്ഥ ഇ.കെ., ഐ.സി.ടി.സി കൗൺസിലർ റീഷ്മ ഇ, ബവിഷ പി. വിദ്യ എം.വി. എ., ആശ പ്രവർത്തകരായ ഖദീജ കെ.പി., ഷീന കെ.സി
നേതൃത്വം നല്കി.

Post a Comment