എസ് ഡി ടി യൂ പ്രതിഷേധിച്ചു.



കോഴിക്കോട് : റയിൽവേ സ്റ്റേഷനിലെ പ്രീ പൈഡ് ഓട്ടോബേയിൽ ക്യൂ സിസ്റ്റം പാലിച്ചു തൊഴിലെടുക്കുന്ന ഓട്ടോ ഡ്രൈവർമാരെ വഞ്ചിതരാക്കി നിയമങ്ങളെ കാറ്റിൽ പറത്തി അനധികൃത ഓട്ടം പിടിക്കുന്ന ഓട്ടോഡ്രൈവർമാർക്കെതിരെ എസ് ഡി ടി യൂ (സോഷ്യൽ ഡെമോക്രറ്റിക് ട്രേഡ് യൂണിയൻ )സിറ്റി ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.




നിയമങ്ങൾ പാലിക്കാതെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ഓട്ടം പിടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തമായ പ്രതിരോധം തീർക്കുമെന്നും പ്രതിഷേധം വരും ദിവസങ്ങളിലും ആവർത്തിക്കുമെന്നും എസ് ഡി ടി യൂ ജില്ല സെക്രട്ടറി ഗഫൂർ വെള്ളയിൽ പറഞ്ഞു. ജില്ല കമ്മറ്റി അംഗം അഷ്‌കർ വെള്ളയിൽ, മുഹമ്മദ്‌ തൻസീർ, ശ്രീജേഷ്, ജാഫർ, ഉമ്മർ, ഹർഷാദ്, സഹുദ്, മുസമ്മിൽ,മുജീബ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris