മലയമ്മ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ സംരക്ഷണം ആഹാരക്രമീകരണത്തിലൂടെ എന്ന സന്ദേശം നല്കി നടപ്പിലാക്കുന്ന
ആഹാരപൂർണിമ പദ്ധതിയുടെ ബോധവൽക്കരണവും പ്രദർശനവും മലയമ്മ അംഗൻവാടിയിൽ സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് അംഗം സതീദേവി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ് പെക്ടർ സിജു കെ. നായർ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൊയ്തു പീടികക്കണ്ടി ,ഫസീല സലിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധ.കെ , അബ്ദുൾ ഹക്കീം കെ.പി., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീരേഖ ഇ.എൻ, എം എൽ.എസ്. പി. നഴ്സ് അനീഷ്യ പ്രഭാകരൻ,
'അംഗൻവാടി വർക്കർ ഷബീബ വി , ജയനാരായണൻ പ്രസംഗിച്ചു. ആശപ്രവർത്തകരായ വിജയ എൻ പി, ബുഷ്റ കെ, സാജിത എം, രജനി ടി.പി., വിജയകുമാരി എം. വി. എന്നിവർ നേതൃത്വം നല്കി.

Post a Comment