പൂളക്കോട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു

 
കട്ടാങ്ങൽ:-
 സുപ്രഭാതം ദിന പത്രം പതിനൊന്നാമത് വാർഷിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി പൂളക്കോട് ഗവണ്മെന്റ് എൽ. പി സ്കൂളിൽ 'സ്നേഹപൂർവ്വം സുപ്രഭാതം' പദ്ധതി ആരംഭിച്ചു. സ്കൂളിലേക്ക് ഒരു വർഷത്തേക്കുള്ള മൂന്ന് പത്രം എസ്കെഎസ്എസ്എഫ് പാലകുറ്റി ശാഖയാണ് സ്പോൺസർ ചെയ്തത്.




 പരിപാടിയുടെ ഉദ്ഘാടനം ഇല്യാസ് ഫൈസി സ്കൂൾ ലീഡർ പി ടി അൻഷ ക്ക് സുപ്രഭാതം പത്രം നൽകി നിർവഹിച്ചു. ചടങ്ങിൽ എസ്കെഎസ്എസ്എഫ് എൻ.ഐ.ടി മേഖല സെക്രട്ടറി സഫറുള്ള കൂളിമാട്, ശാഫി ഫൈസി, ജമാൽ പാലകുറ്റി, സുപ്രഭാതം കെട്ടാങ്ങൽ ഏരിയ ഏജന്റ് മൊയ്‌ദീൻകോയ, എസ്കെഎസ്എസ്എഫ് പാലക്കുറ്റി യൂണിറ്റ് പ്രസിഡണ്ട് ഫൈസൽ, സ്കൂൾ ഹെഡ് മിസ്ട്രസ് റെജി തോമസ്,സ്കൂൾ അധ്യാപികമാരായ സീനത്,സുമതി,ലിനിഷ,നാജിയ,അനുപമ
എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris