മാവൂർ : സംസ്ഥാന സർക്കാർ സഹകരണത്തോടെ കെഎസ്ഇബി ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി കൽപള്ളിക്കടവിൽ സ്ഥാപിച്ച ട്രാൻസ്ഫോമർ പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വാസന്തി വിജയൻ അധ്യക്ഷത വഹിച്ചു.
കൽപള്ളിക്കടവ് മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് നവകേരള സദസ്സിൽ നൽകിയ നിവേദനത്തെ തുടർന്ന് ട്രാൻസ്ഫോമർ സ്ഥാപിച്ചതിലൂടെ പരിഹാരമായത്. 300 മീറ്റർ എച്ച്.ടി കേബിൾ വലിച്ച് സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ ശേഷി 100 കെ.വി ആണ്. പ്രദേശത്ത് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി ഒരുക്കിയ ഈ ട്രാൻസ്ഫോമർ വെള്ളപ്പൊക്കമുണ്ടായാലും സംരക്ഷിക്കപ്പെടുന്ന രീതിയിൽ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, എം ധർമ്മജൻ, എൻ.പി അഹമ്മദ്, വി.എം ബാലചന്ദ്രൻ, സായി കൽപള്ളി, തോട്ടത്തിൽ കബീർ, നാസർ ഉസ്താദ് എന്നിവർ സംസാരിച്ചു. കെഎസ്ഇബി അസി. എക്സി. എൻജിനീയർ കെ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ ഉണ്ണികൃഷ്ണൻ സ്വാഗതവും കെഎസ്ഇബി മാവൂർ സെക്ഷൻ അസി. എൻജിനീയർ എം ആഷിത് നന്ദിയും പറഞ്ഞു.


Post a Comment