സിദ്ധീഖ് ഈസ്റ്റ് മലയമ്മയെ അനുമോദിച്ചു


വയനാട് ഉരുൾ പൊട്ടൽ ദുരിത ഭൂമിയിൽ 15 ദിവസം സേവനം അനുഷ്ടിച്ച ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കൺവീനറും വൈറ്റ് ഗാർഡ് ജില്ലാ വൈസ് ക്യാപ്റ്റനും ആയ സിദ്ധീഖ് ഈസ്റ്റ് മലയമ്മയെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ദുരന്തം നടന്ന അന്ന് മുതൽ തുടർച്ചയായി ദുരിത ഭൂമിയിൽ സേവനം ചെയ്ത സിദ്ദിഖിന്റെ നിസ്വാർത്ഥ സേവനം എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് അഭിപ്രായപ്പെട്ടു. നാസർ എസ്റ്റേറ്റ് മുക്ക് മൊമെന്റോ നൽകുകയും മണ്ഡലം ലീഗ് സെക്രട്ടറി ഹംസ മാസ്റ്റർ പൊന്നാട അണിയിക്കുകയും ചെയ്തു.





 വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി , മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ ,ടി.പി അഹമ്മദ് കുട്ടി, ഷരീഫ് മലയമ്മ,മുഹമ്മദ് സഖാഫി, കോയ എം.പി തുടങ്ങിയവർ സംസാരിച്ചു . ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് അമീർ കൊന്നൊട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് ചെയർമാൻ മുസ്തഫ പി എം സ്വാഗതവും ജോ. സെക്രട്ടറി റഷീദ് സഫ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris