വാഴക്കാട് ആക്കോട് പുഴയില്‍ നിന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തു


വാഴക്കാട്: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ചാലിയാറിൽ വാഴക്കാട്, വാഴയൂർ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ വാഴക്കാട് ആക്കോട് ഭാഗത്ത് നിന്ന് പൂർണമായും അളിഞ്ഞ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ മൃതദേഹം ലഭിച്ചിരുന്നു. 




പൊലീസ്, ട്രോമാകെയർ, ടി.ഡി.ആർ.എഫ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട്, തോണി എന്നിവയുടെ സഹായത്തിൽ പരിശോധന നടക്കുന്നത്. വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ കൊണ്ടോട്ടി ഡിവൈ.എസ്.പി, വാഴക്കാട് ഇൻസ്പെക്ടർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകുന്നു.

Post a Comment

Previous Post Next Post
Paris
Paris