വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി

.

ആദ്യഘട്ടത്തിൽ, ക്യാമ്പുകളിൽ കഴിയുന്നവരെ താത്കാലികമായി ബന്ധുവീടുകളിലോ വാടക വീടുകളിലോ പുനരധിവസിപ്പിക്കും. ഇവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ സംവിധാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും.സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.




രണ്ടാം ഘട്ടത്തിൽ ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനവും മൂന്നാം ഘട്ടത്തിൽ ടൗൺഷിപ്പ് പദ്ധതിയിലൂടെയുള്ള സമ്പൂർണ്ണ പുനരധിവാസവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post
Paris
Paris