പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈൻ പോർട്ടല്‍ (പാസ്പോർട്ട് സേവാ പോർട്ടല്‍) ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. സൈറ്റ് ടെക്നിക്കല്‍ മെയിന്റനൻസിന്റെ ഭാഗമായാണ് നടപടി.
ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതല്‍ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിൻ്റ്മെൻ്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്മെൻ്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവർത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment