മലയമ്മ എ.യു. പി. സ്കൂളിൽ ഒളിമ്പിക്സ് ദിന സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു


 മലയമ്മ : കേരള ഒളിമ്പിക്സിനു മുന്നോടിയായി മലയമ്മ എ.യുപി സ്കൂളിൽ ഒളിമ്പിക്സ് ദിന സ്പെഷ്യൽ അസംബ്ലി നടത്തി.ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടികൾ ദീപശിഖ യേന്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഷീബ. വി , ഒളിമ്പിക്സ് ദിന സന്ദേശം നൽകി. 




"ഒളിമ്പിക്സ് നാൾവഴികളിലൂടെ" എന്ന വിഷയത്തെ കുറിച്ച് വിദ്യാർഥിയായ ആദിഷ് പ്രഭാഷണം നടത്തി . കായികാധ്യാപകൻ ജിൽസു , എ.പി . ശ്രീജ, അബ്ദുൾ റസാഖ് , ഫാരിസ് യു.പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris