'ചാത്തമംഗലം : അരീക്കുളങ്ങര ശ്രീ ദേവീ ധർമ്മപരിപാലന ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളെ ക്ഷേത്രം ട്രസ്റ്റ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.


ചടങ്ങ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു. കൃഷ്ണദാസ് മണ്ണിലടം അദ്ധ്യക്ഷത വഹിച്ചു.
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാത്തമംഗലം സ്വദേശി മേഘ ദിനേശ് മുഖ്യ അതിഥിയായി. വാർഡ് മെമ്പർ ചന്ദ്രമതി , ട്രസ്റ്റ് അംഗങ്ങളായ സി. കൃഷ്ണൻ നായർ, ടി.വി. മുരളീധരൻ, എം. ഗംഗാധരൻ എന്നിവർ സംസ്സാരിച്ചു. സിക്രട്ടറി വി. മാധവൻ സ്വാഗതവും ട്രസ്റ്റ് മെമ്പർ എ.ദിവാകരൻ നന്ദിയും പറഞ്ഞു.

Post a Comment