നായർകുഴി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് നായർകുഴി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ചു നൽകിയ ഗാന്ധി പ്രതിമയുടെയും ഭരണഘടനയുടെയും അനാച്ഛാദനവും ഇൻസ്പയർ അവാർഡ്, LSS, USS , NMMS, SSLC ഉന്നതവിജയം നേടിയവർക്കുളള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു.
ശില്പി ഗുരുകുലം ബാബുവിനെ ചടങ്ങിൽ ആദരിച്ചു. എജുകെയർ പദ്ധതിയുടെ ഉദ്ഘാടനം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷം വഹിച്ച ചടങ്ങിൽ സിഗ്നിദേവ രാജ്, പഞ്ചായത്ത് മെമ്പർമാരായ റീനമാ ണ്ടിക്കാവിൽ , ശിവദാസൻ ബംഗ്ലാവിൽ, പ്രസീന പറക്കാപൊയിൽ, പ്രിൻസിപ്പാൾ എൻ.പി. ഷാജി, ഹെഡ്മിസ്ട്രസ് രാജി.കെ, PTA പ്രസിഡണ്ട് ആലുങ്ങൽ പ്രസാദ് , SMC ചെയർമാൻ MT രാധാകൃഷ്ണൻ , SPC PTA പ്രസിഡണ്ട് ഗിരീഷ് ചിറ്റാരി എന്നിവർ സംബന്ധിച്ചു.

Post a Comment