മാവൂർ എൻഐടി കൊടുവള്ളി റോഡ് പ്രവൃത്തി : സെക്രട്ടറി തല യോഗം വിളിച്ചുചേർക്കും മന്ത്രി വീണാ ജോർജ്


കട്ടാങ്ങൽ :  മാവൂർ എൻഐടി കൊടുവള്ളി റോഡ് പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. പി.ടി.എ റഹീം എംഎൽഎ അവതരിപ്പിച്ച സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യത്തിലുള്ള ഉറപ്പ് നൽകിയത്. 


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ഈ റോഡിൻ്റെ പ്രവൃത്തിക്ക് 52.2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. കെ.ആർ.എഫ്.ബി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം റോഡിൻ്റെ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതായും റവന്യൂ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തിയതായും റവന്യൂ സർവേ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. റോഡ് നിർമ്മാണത്തിന് ആവശ്യമായ 90% ഭൂമിയും മുൻകൂട്ടി വിട്ടുകിട്ടിയ സാഹചര്യത്തിൽ ആയത് ടെണ്ടർ ചെയ്യണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിക്കുന്നതിൽ സാങ്കേതികമായ ചില തടസ്സങ്ങളുണ്ടെന്നും മുറിച്ച് മാറ്റേണ്ട മരങ്ങളുടെയും പൊളിച്ചുനീക്കേണ്ട കോമ്പൗണ്ട് വാൾ ഉൾപ്പെടെയുള്ള ചമയങ്ങളുടെയും വില നിർണയിക്കുന്നതിൽ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇക്കാര്യങ്ങൾ പരിഹരിച്ച് വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris