പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ;അനുബന്ധ മത്സരങ്ങള്‍ നാളെ മുതല്‍


കോടഞ്ചേരിഃ ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ഇരുവഞ്ഞിപ്പുഴയിലും  ചക്കിട്ടപ്പാറയിലുമായി  നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ  മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ  അനുബന്ധ മത്സരങ്ങള്‍ക്ക് നാളെ (21/06 വെള്ളിയാഴ്ച) കോടഞ്ചേരിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പോട് കൂടെ  തുടക്കമാകും. വൈകിട്ട് 5 മണിക്ക് ജില്ല പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.പി.ഗവാസ് കോടഞ്ചേരി സ്കൂള്‍ ഗ്രൗണ്ടില്‍ ഫ്ലാഗ് ഓഫ് ചെയ്യും.


ഓഫ് റോഡ് ചാംപ്യന്‍ഷിപ്പിന്റെ സമ്മാനദാനം ജൂണ്‍ 22 ന് തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.ലിന്റോ ജോസഫും 23 ന്  കോഴിക്കോട് കലക്ടര്‍ ശ്രീ.സ്നേഹില്‍ കുമാര്‍ ഐ.എ.എസ്സും  നിര്‍വ്വഹിക്കും.
ഒരു മാസക്കാലം വിവിധ പഞ്ചായത്തുകളിലായാണ് അനുബന്ധ മത്സരങ്ങള്‍ നടക്കുന്നത്. 22 ന് തന്നെ തിരുവമ്പാടിയില്‍ ചൂണ്ടയിടല്‍ മത്സരം, 29 ന് കോടഞ്ചേരിയില്‍ ഹോം സ്റ്റേ ടൂറിസത്തിന്റെ പരിശീലനം, 30 ന് തുഷാരഗിരിയില്‍ മഴ നടത്തം, ജൂലൈ 5,6,7 തിയ്യതികളില്‍ ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ് കോടഞ്ചേരിയില്‍,
ജൂലൈ 13 ന് ഓമശ്ശേരിയില്‍ മഡ് ഫുട്ബോള്‍, 14 ന് മുക്കത്ത് കബഡി, 20 ന് പുതുപ്പാടിയില്‍ വടം വലി,
ജൂലൈ 21,22,23 തിയ്യതികളില്‍ മലകയറ്റ പരിശീലനം കോടഞ്ചേരിയില്‍, ജൂലൈ 21 ന് നീന്തല്‍ മത്സരം തിരുവമ്പാടിയില്‍, ജൂലൈ 21 ന് കോഴിക്കോട്,കല്‍പ്പറ്റ,അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് കോടഞ്ചേരി പുലിക്കയത്തേക്ക്  സൈക്കിള്‍ റാലി, കൂടരഞ്ഞിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി,കൊടിയത്തൂര് വണ്ടിപ്പൂട്ട് തുടങ്ങിയവയും റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി  നടക്കും.

Post a Comment

Previous Post Next Post
Paris
Paris