കൊടിയത്തൂരിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം



മുക്കം: 
മഴയെത്തും മുമ്പേ മാലിന്യമുക്തമാക്കാം
 എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 
മൂന്നാം വാർഡിലെ 
പെരുമാണ്ടി - മാവായിത്തോട് ശുചീകരിച്ചാണ്  പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 



പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ,പഞ്ചായത്ത്ഹെൽത്ത് ഇൻസ്പെക്ടർ സി.റിനിൽ, സിഡിഎസ് മെമ്പർ  ജുവൈരിയ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്
  വ്യാപാരികൾ , സന്നദ്ധസംഘടനകൾ ,യുവജന സംഘടനകൾ കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ  തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകും
എത്രയും പെട്ടന്ന് വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ മുഴുവന്‍ വാർഡുകളിലേയും പൊതുയിടങ്ങളും മറ്റും വൃത്തിയാക്കാനും മാലിന്യം പൂർണ്ണമായി നീക്കം ചെയ്യാനും, മഞ്ഞപ്പിത്തം ഡെങ്കിപ്പനി മുതലായ  പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും, ജലസ്രോതസ്സുകൾ ശുചീകരിക്കുവാനും തീരുമാനമെടുത്തു.

Post a Comment

Previous Post Next Post
Paris
Paris