എസ് എസ് എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി



പെരുമണ്ണ  :  എസ് എസ് എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
പെരുമണ്ണ നൂറുൽ ഹുദാ സുന്നി മദ്രസ ഓഡിറ്റോറിയത്തിൽ ചേർന്ന സാഹിത്യോത്സവ് കൺവെൻഷനിൽ    എ എം മുല്ലക്കോയ തങ്ങൾ കോളശ്ശേരി സാഹിത്യോത്സവ് പ്രഖ്യാപനം നിർവഹിച്ചു .
ജൂലൈ 27,28 തിയ്യതികളിൽ ഡിവിഷനിലെ പെരുമണ്ണ സർക്കിളിലാണ്  സാഹിത്യോത്സവ് നടക്കുക . 
ഇതുസംബന്ധമായി ചേർന്ന കൺവൻഷൻ കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ശുഐബ് അദനി അധ്യക്ഷത വഹിച്ചു.
സലിം സഖാഫി കൈമ്പാലം വിഷയാവതരണം നടത്തി.


സ്വാഗത സംഘം ഭാരവാഹികളായി 
സയ്യിദ് അലവി ജീലാനി കോളശ്ശേരി (ചെയർമാൻ), അഷ്റഫ് സഖാഫി പെരുമണ്ണ (കൺവീനർ), ബാരി സഖാഫി വള്ളിക്കുന്ന് (ഫി. സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.
സ്വലാഹുദ്ധീൻ സഖാഫി സ്വാഗതവും അഷ്റഫ് സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris