കാലവർഷം എത്തും മുൻപെ കളൻതോട് - കൂളിമാട് റോഡിൽ യാത്ര ദുരിതം :ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ സായാഹ്ന ധർണ്ണ നടത്തി



കട്ടാങ്ങൽ : 2018 പ്രവർത്തി ആരംഭിച്ച കളൻതോട്
 കൂളിമാട് റോഡിന്റെ പ്രവർത്തിയുടെ മന്ദഗതിക്കും, കളൻതോട് മുതൽ  600 മീറ്റർ പ്രവർത്തി നിർത്തി വെച്ചതിനെതിരെയും ചാത്തമംഗലം പഞ്ചായത്ത്‌ യു.ഡി.എ ഫ് ജനപ്രതിനിധികൾ കളൻതോട് അങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി . KSEB പോസ്റ്റ് മാറ്റി കൊടുക്കാത്തതിലും, ജൽ ജീവൻ പദ്ധതിയിലെ പൈപ്പ് ഇടുന്നതിലുമുള്ള കാലതാമസമാണ് ഈ പ്രദേശത്തെ പ്രവർത്തി നിർത്തിവെക്കാൻ കാരണം .



ധർണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, എൻ.എം ഹുസൈൻ, ടി.കെ വേലായുധൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, ഷാഫി മാസ്റ്റർ, ഫഹദ് പാഴൂർ,ഗ്രമപഞ്ചായത്ത് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ഇ.പി വൽസല, ഫസീല സലീം തുടങ്ങിയവർ സംസാരിച്ചു, യു.ഡി.എഫ് നേതാക്കളായ ഫാസിൽ കളൻതോട്, എം അബ്ദുറഹിമാൻ, സിദ്ധീഖ് മാസ്റ്റർ, സജീവൻ പൂളക്കോട്, സഫറുള്ള കൂളിമാട്, പി.പി പത്മനാഭൻ, പി.കെ അഷ്റഫ് എന്നിവർ സംബദ്ധിച്ചു
എം.കെ അജീഷ് സ്വാഗതവും, ശിവദാസൻ ബഗ്ലാവിൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris