എക്സലന്റിലെ തുടർച്ചയായ വിജയങ്ങൾ രക്ഷിതാക്കളിൽ ആത്മവിശ്വാസം വർധിപ്പിച്ചു - ശ്രീ:ഓളിക്കൽ ഗഫൂർ


കട്ടാങ്ങൽ : നാട്ടിൻപുറത്തെ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി കൊണ്ട് തുടർച്ചയായി ഉന്നത വിജയങ്ങൾ നേടുകയാണ് എക്സലൻ്റ് കോച്ചിംഗ് സെൻ്റർ . ഇത് രക്ഷിതാക്കളിൽ വളരെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട് എന്ന്  ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ:ഓളിക്കൽ ഗഫൂർ അഭിപ്രായപ്പെട്ടു. 




 2023-24 വർഷത്തെ SSLC ബാച്ചിൽ 142 വിദ്യാർത്ഥികർക്ക് FULL A+ കരസ്ഥമാക്കാൻ സാധിച്ചതും, പ്ലസ്ടു സയൻസ് റിസൾട്ടിൽ SUPER40 ബാച്ചിലെ 40 വിദ്യാർത്ഥികളിൽ 12 വിദ്യാർത്ഥികൾക്കും സയൻസ് വിഷയങ്ങളിൽ ഫുൾ A+ കരസ്ഥമാക്കിയതും എക്സലൻ്റ് ഈ വർഷവും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ നിന്ന് 2023-24 വർഷത്തിൽ SSLC,പ്ലസ്ടു സയൻസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  


എക്സലൻ്റ്  കോച്ചിംഗ് സെൻ്റർ സാരഥികളായ അജ്നാസ്, ഹമീദ്, ലുലു ആമിന, സനൽ, വർണ, നാജിയ  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris