മാവൂർ : .എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് എഫ്.സി. കുപ്പൂത്തിന് ജയം.
 ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്.സി.പെരിന്തൽമണ്ണയെയാണ് പരാജയപ്പെടുത്തിയത്.ഞായറാഴ്ച ഉദയ പറമ്പിൽ പീടിക ഫിറ്റ് വൽ കോഴിക്കോടുമായി മത്സരിക്കും. കിക്കോഫ് 8.30 PM

 
Post a Comment