എടവണ്ണപ്പാറയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിലായിരുന്ന യുവാവ് മരണപ്പെട്ടു


കുറ്റിക്കാട്ടൂർ : വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളിപറമ്പ് 6/2 വലിയ പുനത്തില്‍ ബദ്‌രിയ്യ മന്‍സില്‍ ഹാഫിള് മുഹമ്മദ് ശാമില്‍ സഖാഫി (24) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് എടവണ്ണപ്പാറ വെച്ചായിരുന്നു അപകടം.




  ശാമില്‍ സഖാഫി സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ അന്ത്യമുണ്ടായത്. 
എസ് എസ് എഫ് കുറ്റിക്കാട്ടൂര്‍ സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറിയും വെളളിപറമ്പ് റെയിഞ്ച് സെന്റര്‍ ഖുര്‍ആന്‍ അക്കാദമിയില്‍ ഹിഫ്‌ള് അധ്യാപകനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് സഖാഫി ബിരുദമെടുത്തത്.
അബ്ദുല്‍ ജലീല്‍ സഅദിയുടേയും നജ്മയുടേയും മകനാണ്. സഹോദരങ്ങള്‍ : ഖദീജത്തുല്‍ ഹുസ്‌ന, ഫാത്തിമ ഹനാന. 
. കുവൈത്തിലെ ആദ്യകാല സുന്നി നേതൃത്വമായിരുന്ന പരേതനായ കെ പി എസ് എളേറ്റിലിന്റെ പേര മകനാണ്. ഖബറടക്കം നാളെ(30/04/2024) കണിയാത്ത് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Post a Comment

Previous Post Next Post
Paris
Paris