ക്ഷാമബത്ത കുടിശ്ശിക സർക്കാർ നിഷേധിച്ചതിൽ ജീവനക്കാരുടെ പ്രതിഷേധം


കോഴിക്കോട് : ജീവനക്കാർക്ക് 2021 ജനുവരി മുതൽ ലഭിക്കേണ്ട 2 % ക്ഷാമബത്ത ഇപ്പോൾ അനുവദിച്ചപ്പോൾ 39 മാസത്തെ ക്ഷാമബത്ത കുടിശ്ശിക കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻതിരിയണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ ആവശ്യപ്പെട്ടു.




 എൻ.ജി. ഒ അസോസിയേഷൻ കോഴിക്കോട് മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിജു കെ. നായർ ഉദ്ഘാടനം ചെയ്തു




ബ്രാഞ്ച് സെക്രട്ടറി കെ.ആദർശ് അധ്യക്ഷനായി. ജില്ല ജോയിൻ്റ് സെക്രട്ടറി പ്രദീപ്കുമാർ, നേതാക്കളായ സെലിൻ ലാൽ , അക്കുമോൻ ജോസഫ്. എന്നിവർ പ്രസംഗിച്ചു.
ബഷീർ , വനിത ഫോറം കൺവിനർ ഷാഹിദ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris