കോഴിക്കോട് : മെഡിക്കൽ കോളേജിൽ 2009ൽ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച ബസ്റ്റാന്റ് 15 വർഷമായിട്ടും പണി ആരംഭിക്കാതെ അനിശ്ചിതത്വത്തിൽ കിടക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി മെഡിക്കൽ കോളേജ് പരിസരത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കോർപ്പറേഷന്റെ കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ഈ സാമ്പത്തിക വർഷം പ്രവൃത്തി തുടങ്ങും എന്ന് പറഞ്ഞിരുന്നു. വർഷം തീരാറായിട്ടും പ്രവൃത്തി തുടങ്ങാത്തസാഹചര്യത്തിലാണ് സമരപരിപാടിയുടെ ഭാഗമായി ഉപഭോക്തൃ സമിതി പ്രതിഷേധ സദസ്സ് നടത്തിയത്.
സദസ്സ് കോർപ്പറേഷൻ കൗൺസിലർ ഡോ. അൽഫോൺസാ മാത്യു ഉദ്ഘാടനം ചെയ്തു.ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡണ്ട് ടി.കെ. എ.അസീസ് അധ്യക്ഷതവഹിച്ചു.. എ.പി. വേലായുധൻ, ഉമ്മർ വെള്ളലശ്ശേരി, പി.പ്രദീപ്കുമാർ, പി - ഗൗരീശങ്കർ,പി.സി. ഖാദർ ഹാജി, ജോൺസൺ വില്യം, പി.കെ. ഉണ്ണികൃഷ്ണൻ, രാമദാസ് വേങ്ങേരി,.വി.സന്തോഷ്,. സിദ്ധീഖ് കുറ്റിക്കാട്ടൂർ, പി.ബാവക്കുട്ടി,വി.പി. ഗഫൂർ പ്രസംഗിച്ചു.
തുടർ സമരപരിപാടിക്ക് നേതൃത്വം നല്കാൻ ബഹുജന കൺവെൻഷൻ വിളിച്ച് ചെർത്താൻ സമിതി തീരുമാനിച്ചു.

Post a Comment