കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയുമായി സിറ്റി ട്രാഫിക് പോലീസ്. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാനായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 500 രൂപയാണ് പാരിതോഷികമായി നല്‍കുക.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ഫാട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ ഉടനടി 500 രൂപ നല്‍കും. പദ്ധതി നടപ്പാക്കുന്നത് ലയണ്‍സ് ക്ലബ്ബും 318 ഇയുമായിമായി ചേര്‍ന്നാണ്
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ മറ്റ് നിയമനടപടികള്‍ ഒന്നും ഉണ്ടാവില്ല. ഈ പദ്ധതിയിലൂടെ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യംമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു
ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുക. വിജയകരമായാല്‍ മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും

Post a Comment