മലയമ്മ: ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സയൻസ് ഫെസ്റ്റ് മലയമ്മ എ യു പി സ്കൂളിൽ 30 .1.2024 ചൊവ്വാഴ്ച രണ്ടു മണിക്ക് വിപുലമായി സംഘടിപ്പിക്കപ്പെട്ടു.
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രത്യേക പരിപാടിയിൽ പുരാവസ്തു പ്രദർശനം , ക്വിസ്, ചെറുധാന്യ പ്രദർശനം BMI കണ്ടെത്തൽ, സയൻസ് മാജിക് എന്നിവ ഉണ്ടായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി വി വാസു മാസ്റ്റർ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ ചാത്തമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പുഷ്പ എം.ടി പരിപാടി ഉദ്ഘാടനം ചെയ്തു .സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ് മുസ്ലിയാർ ,എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ഫാത്തിമ ബീവി, സീനിയർ അധ്യാപിക ബീന ടീച്ചർ, സറീനടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫെസ്റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾക്ക് സുജിത് മാസ്റ്റർ, ജിജി ടീച്ചർ ,രേവ ടീച്ചർ, വിജുന ടീച്ചർ ,ഫാരിസ് മാസ്റ്റർഎന്നിവർ നേതൃത്വം നൽകി. സയൻസ് ക്ലബ് കൺവീനർ ശ്രീജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Post a Comment