ചാത്തമംഗലം : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന
മെൻസ്ട്രുവൽ കപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം
ഷീസ സുനിൽകുമാർ
അധ്യക്ഷയായി.
വാർഡ് മെംബർമാരായ
വിദ്യുൽ ലത എം.കെ, മൊയ്തു പീടികക്കണ്ടി, സബിത സുരേഷ് ,ചന്ദ്രമതി , മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ,ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ പബ്ലിക് ഹെൽത്ത് നഴ്സ് രാജി. കെ പ്രസംഗിച്ചു.
ഡോ. ജസ്ന ക്ലാസ്സെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ എം , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രമിത.ടി. റീജ ,രജിഷ എം.ഒ. എം.എൽ എ സ് . പി.അപർണ എം.കെ, ആശ പ്രവർത്തക ഖദിജ എന്നിവർ നേതൃത്വം നല്കി.

Post a Comment