പുള്ളാവൂർ : ഫുട്ബാൾ ലോക കപ്പ് സമയത്ത് കട്ടൗട്ട്കളിലൂടെ ലോകപ്രസിദ്ധി ആർജിച്ച പുള്ളാവൂർ കുറുങ്ങാട്ട് കടവ് തീരത്തെ ഫ്ളഡ്ലൈറ്റ് മൈതാനത്ത് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി യൂത്ത് വിങ് കട്ടാങ്ങൽ യൂണിറ്റ് സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിൽ കഞ്ഞിപീടിക എഫ്സി ടീസ് മിലൻകോ എഫ്സി യുമായി ഏറ്റുമുട്ടി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീസ് മിലൻകോ എഫ്സി വിജയികളായി.
സമാപന ചടങ്ങ് ഉദ്ഘാടനം ചെയത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രെട്ടറി ബാപ്പുഹാജി വിന്നേഴ്‌സിനുള്ള ട്രോഫി സമ്മാനിച്ചു. മുഖ്യതിഥി ആയ യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര വിന്നേഴ്‌സിനുള്ള മെഡൽ വിതരണം ചെയ്തു . റണ്ണേഴ്‌സിനുള്ള ട്രോഫി സംഘടന ജില്ലാ സെക്രെട്ടറി മാരായ ബാബുമോനും മെഡൽ മനാഫ് കാപ്പാടും വിതരണം ചെയ്തു പുഴയോരത്തെ നയന മനോഹരമായ കരിമരുന്നു പ്രയോഗത്തോടെ മൂന്ന് ദിവസത്തെ ഫുട്ബാൾ മാമാങ്കത്തിനു തിരശീല വീണു

Post a Comment