കൂട്ടുകാരനൊരു കുഞ്ഞാട്' പദ്ധതിയുമായി ആർഇ സി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ


ചാത്തമംഗലം :  ആർഇ സി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് ഹയർസെക്കൻഡറി എൻഎസ്എസ് സെല്ലിന്റെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായമെത്തിക്കുന്ന പരിപാടിയായ
'പ്രഭ'യുടെ ഭാഗമായി ആട്ടിൻകുട്ടിയെ വിതരണം ചെയ്തത്. വളണ്ടിയർമാർ മില്ലറ്റ് മേള നടത്തിയും സ്ക്രാപ്പ് ചലഞ്ചിലൂടെയും സ്വരൂപിച്ച തുക കൊണ്ടാണ് പരിപാടി നടപ്പിലാക്കിയത്. 






ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒളിക്കൽ ഗഫൂറിൽ നിന്നും വാർഡ് മെമ്പർ ശ്രീമതി സബിത സുരേഷ് ആട്ടിൻകുട്ടിയെ ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത് മുഖ്യപ്രഭാഷണം നടത്തി. കുന്നമംഗലം എ ഇ ഓ കെ ജെ പോൾ, പിടിഎ പ്രസിഡന്റ് ലിനീഷ് കെ പി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല,പ്രോഗ്രാം ഓഫീസർ കവിത എൻ ടി വളണ്ടിയർ അൻവർ ഖലീൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris