ചാത്തമംഗലം :. പുള്ളന്നൂർ ന്യൂ ജി. എൽ. പി സ്കൂളിൽ
"ആരോഗ്യം ചെറുധാന്യങ്ങളിലൂടെ" പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് സ്കൂൾ വളപ്പിൽ ധാന്യ വിത്തുകൾ പാകി. ചാത്തമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വക്ക്വറ്റ് വി.പി.എ സിദ്ധീഖ് ഉദ്ഘാടനം നിർവഹിച്ചു .
റാഗി ,ചോളം ,തിന എന്നീ വിത്തുകൾ ആണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത് . സ്കൂൾ പ്രധാന അധ്യാപകൻ സുരേഷ് ബാബു പി കെ, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം , യാസർ മാസ്റ്റർ ,ശാന്ത ടീച്ചർ എന്നിവർ സംബന്ധിച്ചു .

Post a Comment