ചാത്തമംഗലം : ചൂലൂർ എയുപി സ്കൂളിൽ നടന്നിരുന്ന ആർ ഇ സി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വച്ച് ചൂലൂർ ബസ്റ്റോപ്പിനടുത്ത് കിടന്ന സ്ഥലം വൃത്തിയാക്കി എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ച സ്നേഹാരാമം പഞ്ചായത്തിന് കൈമാറി. വാർഡ് മെമ്പർ പുഷ്പ. കെ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽസ്കൂൾ പ്രിൻസിപ്പൽ ജിജി. പി, പിടിഎ പ്രസിഡണ്ട് ലിനീഷ്. കെ. പി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഷാജു കുനിയിൽ, പ്രോഗ്രാം ഓഫീസർ കവിത. എൻ. ടി, ചൂലൂർ എയുപി സ്കൂൾ ഹെഡ്മാസ്റ്റർ പരമേശ്വരൻ മാസ്റ്റർ, വളണ്ടിയർ ലീഡർ ശുഹൈബ് തുടങ്ങിയവർ സംസാരിച്ചു.
സ്നേഹാരാമത്തിനു പുറമേ സ്കൂളിൽ ഒരു ചെറുധാന്യത്തോട്ടം, ക്ലീൻ ചൂലൂർ ഗ്രീൻ ചൂലൂർ, ജല പരിശോധന, സ്കൂൾ സൗന്ദര്യവൽക്കരണം പോൾ ആപ്പ് ഇൻസ്റ്റലേഷൻ വയോജന സന്ദർശനം, തൊഴിലുറപ്പ് തൊഴിലാളികളുമായി സംവാദം വ്യക്തിത്വ വികസന പരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പിൽ നടന്നു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് വലിയ വിജയമായി തീർന്നു


Post a Comment