കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ വർഷത്തെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ദിഖ് അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് സുഷമ എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ പുഷ്പ എം.ടി,. റീന മാണ്ടിക്കാവിൽ, മെഡിക്കൽ ഓഫീസർ ഡോ.സ്മിത A റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ, പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം KP,നവ്യ N K., സുധ k, മജ്നു T,സുധീർ , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജാവേദ് ഹുസൈൻ
എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത A റഹ്മാൻ 2024 വർഷത്തെ കർമ പദ്ധതി അവതരിപ്പിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ശുചിത്വ പ്രതിജ്ഞ ചൊല്ലി. മൃത്യുഞ്ജയം - 2 എന്ന പേരിൽ നടപ്പിലാക്കുന്ന എലിപ്പനി പ്രതിരോധത്തിനായുള്ള പ്രവർത്തനങ്ങളുടെ കർമ്മ പദ്ധതിയും തയ്യാറാക്കി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ML SP നഴ്സുമാർ, ആശ, അംഗൻവാടി പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Post a Comment