അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; 2 സൗഹൃദ മത്സരങ്ങൾ കളിക്കും

 തിരുവനന്തപുരം : ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീനിയൻ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഫുട്‌ബോൾ ചർച്ച നടത്തി.




ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചു. തുടർന്നാണ് അടുത്ത വർഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിയത്.

Post a Comment

Previous Post Next Post
Paris
Paris