കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ കട്ടാങ്ങൽ അങ്ങാടിയിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്ത വിഷയത്തിൽ പൊതുപ്രവർത്തകനായ ശരീഫ് മലയമ്മ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ടൗണിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി പഞ്ചായത്ത് ഓഫീസ് അടക്കമുള്ള അങ്ങാടിയിലെ ഒരു റോഡിലെ ഒരു ഭാഗത്തും പാർക്കിംഗ് അനുവദിക്കുന്നില്ല. ഇതുമൂലം നാട്ടുകാരായ ആളുകൾക്ക് അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി കെട്ടാങ്ങൽ അങ്ങാടിയിൽ എത്തിയാൽ വാഹനം പാർക്ക് ചെയ്യാൻ പറ്റാതെ തിരിച്ചു പോവുകയെ നിവൃത്തിയുള്ളൂ. പക്ഷേ കെട്ടാങ്ങിൽ അങ്ങാടിയുടെ മേലെ ഭാഗത്ത് എൻ ഐ ടി റോഡിൽ എൻ ഐ ടി വിദ്യാർഥികളുടെ ബൈക്കുകൾ അടക്കം വാഹനങ്ങൾ ദിവസങ്ങളോളം സ്ഥിരമായി പാർക്ക് ചെയ്യുകയാണ്. ഇതുമൂലം കട്ടാങ്ങൽ അങ്ങാടിയിലേക്ക് വരുന്ന അത്യാവശ്യക്കാരും കട്ടാങ്ങൽ ടൗണിലെ കച്ചവടക്കാരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മാത്രവുമല്ല 24 മണിക്കൂറും നിർത്തിയിരുന്ന വാഹനങ്ങൾക്കരികെ സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നുണ്ട് ആയതിനാൽ എൻ ഐ റ്റി വിദ്യാർത്ഥികളുടെ ബൈക്കുകളും മറ്റു വാഹനങ്ങളും എൻ ഐ ടി ക്കുള്ളിൽ ഒരു പാർക്കിംഗ് സൗകര്യമുണ്ടാക്കി നാട്ടുകാർക്കും അത്യാവശ്യം കട്ടാങ്ങൽ വരുന്നവർക്കും റോഡിലൂടെ നടക്കുന്ന കാൽനടയാത്രക്കാർക്കും പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ശരീഫ് മലയമ്മ ആവശ്യപ്പെട്ടു

Post a Comment