സിവിൽ പൊലീസ് ഓഫിസറെ തല്ലി ഇൻസ്പെക്ടർ; സംഭവം ആളുകൾ നോക്കിനിൽക്കെ

വൈത്തിരി: വയനാട് വൈത്തിരിയിൽ ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫിസറെ തല്ലി ഇൻസ്പെക്ടർ. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്. വെള്ളിയാഴ്‌ച രാത്രി വൈത്തിരി കാനറാ ബാങ്കിന് സമീപത്താണ് സംഭവം.




വൈത്തിരി കനറാ ബാങ്കിന് സമീപത്ത് വെച്ച് കോളജ് വിദ്യാർഥിനിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഈ പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. സ്ഥലത്തുവെച്ച് ഒരാളെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായിരുന്നു. റഫീഖ് യൂണിഫോമിൽ അല്ലാത്തതിനാൽ ഈ സമയം വാഹനത്തിൽ നിന്നിറങ്ങിയിരുന്നില്ല. ഇതിനെ തുടർന്നാണ് വർഗീസ് മർദിച്ചത്. ആളുകൾ നോക്കിനിൽക്കെയായിരുന്നു മർദനം. അസഭ്യം പറയുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൊലീസുകാരനെ ഇൻസ്പെക്ടർ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ഇടപെട്ടു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris