കോഴിക്കോട് : മലാപറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ഇതുവഴി പോവുകയായിരുന്ന
ലോറി മറിഞ്ഞു.
മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ്
റോഡ് ഇടിഞ്ഞ് ഇരുപത് മീറ്ററിലധികം താഴ്ച്ചയിലേക്ക് ലോറി മറിഞ്ഞത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു.
ശബ്ദ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും
മറ്റ് വാഹനയാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദേശീയ പാത നിർമ്മാണത്തിനായി
റോഡരികിൽ നേരത്തെ ഉണ്ടായിരുന്ന തോട് അടഞ്ഞു പോയതോടെ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ
വെള്ളം കെട്ടി കിടന്നതാണ് അപകട കാരണമായി
പ്രദേശവാസികൾ പറയുന്നത്.
ലോറി അപകടം കൂടി നടന്നതോടെ പരിസരവാസികളുടെ നേതൃത്ത്വത്തിൽ റോഡ് നിർമ്മാണം കാരണം ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന്
ജില്ലാ കലക്റ്റർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.

Post a Comment