താമരശ്ശേരി :
ഇന്ത്യയുടെ മതേതരത്വം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നതെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആശങ്കപ്പെട്ടു.
രാജ്യത്തിൻറെ പൈതൃകത്തെയും സംസ്കാരത്തെയും തകർക്കുന്ന പ്രവണത ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഭയാശങ്കകൾ ഉയർത്തുന്നുവെന്നും അഭിപ്രായം ഉയർന്നു. ഈ സാഹചര്യത്തിൽ മതേതരത്വ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അറബി ഭാഷ അധ്യാപകർ എന്നും മുൻനിരയിൽ ഉണ്ടാകണമെന്ന് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കെ എ .ടി എഫ് സമ്മേളനം ആവശ്യപ്പെട്ടു.
രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ അധ്യാപകർ നിർവഹിക്കേണ്ട പങ്കിനെ കുറിച്ച് ഓരോ അധ്യാപകനും ബോധവാനായിരിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ജനുവരി 24ന് നടക്കുന്ന പണിമുടക്ക് വിജപ്പിക്കാൻ അറബി അധ്യാപകർ മുന്നിട്ടിറങ്ങും.
അധ്യാപകരെയും ജീവനക്കാരെയും ദ്രോഹിക്കുന്ന സമീപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നുവർഷമായ കുടിശ്ശികയായ ഡി എ എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെബ്രുവരി 14 15 16 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ നടപടികളും യോഗം ചർച്ച ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഷാജഹാൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ എ ടി എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഷീദ് അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുൽ ഹക്കീം മാസ്റ്റർ, ജില്ലാ ട്രഷറർ ഐ സൽമാൻ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി നൂറുദ്ദീൻ കാന്തപുരം, ട്രഷറർ റസാക്ക് മാസ്റ്റർ പേരാമ്പ്ര, സാജിദ് സിപി,
കെ സി ബഷീർ,
മൻസൂർ മസ്റ്റർ ടി എം നൗഫൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന കൗൺസിൽ അംഗം കെ കെ അബ്ദുൽ മജീദ് മാസ്റ്റർ, ബാലുശ്ശേരി, ഉപജില്ല അറബി അധ്യാപക കോംപ്ലക്സ് സെക്രട്ടറി ടി ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ എന്നിവർക്ക് യാത്രയയപ്പ് നൽകി.
വിദ്യാഭ്യാസ ജില്ല കമ്മിറ്റി
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് ഷാജഹാൻ അലി അഹമ്മദ് ജനറൽ സെക്രട്ടറി നൂറുദ്ദീൻ കാന്തപുരം ട്രഷറർ അബ്ദുറസാഖ് പേരാമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു
ജില്ലാ റിട്ടേണിംഗ് ഓഫീസർ ഐ സൽമാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Post a Comment