കുന്ദമംഗലം: സൗജന്യ ചികിത്സ നൽകിയിരുന്ന തെങ്ങിലക്കടവ്
കാൻസർ സെന്റർ സർക്കാർ ഏറ്റെടുത്തതിനു ശേഷം ഉപയോഗ ശൂന്യമാക്കിയിട്ടത് കാൻസർ രോഗികളോടുള്ള അവഹേളനമാണെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി പറഞ്ഞു. 2010 ലാണ് ആറര ഏക്കർ ഭൂമിയും ഉപകരണത്തോട് കൂടിയ കെട്ടിടവും ട്രസ്റ്റ് സർക്കാരിന് കൈമാറിയത്. ഏറ്റെടുത്തതിനു ശേഷം സർക്കാർ അവഗണന നിലപാടാണ് കൈ കൊണ്ടത് എന്നും നിരുത്തരവാദ നിലപാടിന്നെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുസ്തഫ പാലാഴി പറഞ്ഞു.
വെൽഫെയർ പാർട്ടി കുന്ദമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് മുസ്അബ് അലവി, ടി.പി. ഷാഹുൽ ഹമീദ്, എം.എ. സുമയ്യ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.സി. അബ്ദുറസാഖ് സ്വാഗതവും വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ് നന്ദിയും പറഞ്ഞു.

Post a Comment