താമരശ്ശേരി: സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ 110 കെ.വി. താമരശ്ശേരി സബ്‌സ്‌റ്റേഷൻ ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. പെരുമ്പള്ളിയിൽ 16-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്നചടങ്ങിൽ സബ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും
ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനാവുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി., ഡോ. എം.കെ. മുനീർ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളാവും. കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ, സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ് റിപ്പോർട്ട് അവതരണം നിർവഹിക്കും
താമരശ്ശേരി മുതൽ കുന്ദമംഗലം വരെ 17.6 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പഴക്കംചെന്ന 66 കെ.വി. സിംഗിൾ സർക്യൂട്ട് ലൈനുകൾ 110 കെ.വി. ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുകയും 1965-ൽ പ്രവർത്തനംതുടങ്ങിയ 66 കെ.വി. താമരശ്ശേരി സബ് സ്റ്റേഷന്റെ ശേഷി വർധിപ്പിച്ച് 110 കെ.വി. വോൾട്ടേജിലേക്ക് ഉയർത്തുകയുമായിരുന്നു. മലയോരമേഖലയിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി 28 കോടി രൂപ മുതൽമുടക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്

Post a Comment