കൂളിമാട് മാവൂർ റോഡിൽ വിജിലിൻസ് അന്വേഷണം നടക്കുന്നതിനിടെ പാച്ച് വർക്ക്‌ നടത്താനൊരുങ്ങി പൊതുമരാമത് വകുപ്പ്

കൂളിമാട്:-
മാവൂർ,കൂളിമാട്, എരഞ്ഞിമാവ് റോഡിൽ ആഴ്ചകൾക്ക് മുൻപ് മാത്രം ആറു കോടി രൂപ മുടക്കി പുനർ നിർമ്മിച്ച റോഡ് കിലോമീറ്ററുകളോളം പൊട്ടിപൊളിഞ്ഞു. പൊതുമരാമത് വകുപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ച റോഡ് ഇന്ന് പാച്ച് വർക്ക്‌ നടത്തിയത് നാട്ടുകാർ തടഞ്ഞു.




 മാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാസന്തി വിജയന്റെ നേതൃത്വത്തിൽ കരാറു കാരുമായി മാവൂർ പോലീസ് ചർച്ച നടത്തി. വിജിലൻസ് അന്വേഷണം കഴിഞ്ഞ് റിപ്പോർട്ട് വരുന്നത് വരെ റോഡ് പണി നിർത്തി വെക്കാൻ തീരുമാനമായി. എൻ പി അഹമ്മദ്, എൻ എം ഹുസൈൻ, പി ടി. അസീസ്,ഫൈസൽ ചെറുവാടി, ഒ. പി അബ്ദുസമദ്, ജിയാദ്കൂളിമാട്, തുടങ്ങിയവരോടൊപ്പം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post
Paris
Paris