കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കട്ടാങ്ങൽ യൂണിറ്റ് : വ്യാപാരി പ്രീമിയർ ലീഗിന് ആവേശ്വോജല തുടക്കം.

 

 പുള്ളാവൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കട്ടാങ്ങൽ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരി പ്രീമിയർ ലീഗിന് തുടക്കമായി. പുള്ളാവൂർ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് മുനീർ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി പ്രസന്നകുമാർ, യൂത്ത് വിങ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് മുസമ്മിൽ, ജില്ലാ സെക്രട്ടറി സഹദ് മാവൂർ, തുടങ്ങിയവർ സംബന്ധിച്ചു. 




ഇന്ന് വൈകീട്ട് അഞ്ചിന് രണ്ടാം പാദത്തിന് തുടക്കമാകും. ആദ്യ കളിയിൽ M2 മൊബൈൽസ് എഫ്സി യും സ്മോക്കീസ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും .

നിലവിലെ പോയിൻ്റ് നില : ടീസ് മൊബൈൽ മിലാനോ എഫ്സി - 04
സംസം സംസം എഫ്സി : 00
കഞ്ഞിപ്പീടിയ എഫ്സി : 04
ബേക്ക് ഹൗസ് എഫ്സി : 06
ലൈക്ക് മീ എഫ്സി : 00
വെള്ളലശ്ശേരി എഫ്സി : 04
എം.ടു മൊബൈൽസ് എഫ്സി: 01
സ്‌മോക്കീസ് എഫ്സി : 04
ഉഷാർ എഫ്സി : 03
യുണൈറ്റഡ് സോക്കർ എഫ്സി : 02

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന് നാളെ സമാപനമാകും . ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നടക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും പുള്ളാവൂർ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris