ചാത്തമംഗലം:
ചാത്തമംഗലം ഗവൺമെൻറ് എൽ പി സ്കൂളിന് കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ അഡ്വക്കറ്റ് പി.ടി.എ റഹീം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 38 ലക്ഷം രൂപ ചെലവഴിച്ച നിർമ്മിച്ച പുതിയ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ ബഹു. പി ടി എ റഹീം എംഎൽഎ നിർവഹിച്ചു
.പൊതു വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളുടേയും ഭൗതിക സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പരിഗണന നൽകിയതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറിയതായി എംഎൽഎ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രാ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി കുന്ദമംഗലം എ ഇ ഒ യുടെ നേതൃത്വത്തിൽ, ഹെഡ് മാസ്റ്റേഴ്സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ചെറു ധാന്യങ്ങളായ മില്ലറ്റുകളുടെ പ്രാധാന്യവും ഔഷധ ഗുണവും കൃഷിരീതികളും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "ആരോഗ്യം ചെറുധാന്യങ്ങളിലുടെ" എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളില കുട്ടികൾക്കുള്ള മില്ലറ്റ് സീഡ് കിറ്റുകളുടെ വിതരണോൽഘാടനം ചടങ്ങിൽ അഡ്വ പി.ടി.എ റഹീം (ബഹു. കുന്ദമംഗലം MLA ) നിർവ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഓളിക്കൽ ഗഫൂർ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ശിവദാസൻ നായർ , ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീസ സുനിൽകുമാർ , കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷ ചോലകമണ്ണിൽ, കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പോൾ കെ.ജെ,മുൻ പ്രധാന അധ്യാപകൻ ശ്രീ പ്രേമൻ മാസ്റ്റർ ചാത്തമംഗലം എ യു പി സ്കൂൾ പ്രധാനാധ്യാപിക ഗീതാപൂമംഗലത്ത്, പി.ടി. എ പ്രസിഡണ്ട് ശ്രീനിവാസൻ , എം പി ടി എ ചെയർപേഴ്സൺ ഡെയ്സി ജിനേഷ് ,പിടിഎ വൈസ് പ്രസിഡണ്ടുമാരായ എം വി ബിജു, രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക താരകകുമാരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം കെ അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു.
വിവിധ പരിപാടികൾ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ എംഎൽഎ നിർവ്വഹിച്ചു.


Post a Comment