പുളളാവൂർ: : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കട്ടാങ്ങൽ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരി പ്രീമിയർ ലീഗിൻ്റെ ആവേശകരമായ സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും
കട്ടാങ്ങൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്മറ്റി ന്യൂ ഫ്രണ്ട്സ് പുള്ളാവുർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരി പ്രീമിയർ ലീഗ് ടുർണമെന്റിൽ തീസ് മുബൈൽസ് , സ്മോക്കീസ് എഫ്സി, കഞ്ഞി പീടിക എഫ്സി, യുണൈറ്റഡ് സോക്കർ എഫ് സി എന്നീ ടീമുകൾ എറ്റവും കുടുതൽ പോയിന്റ് നേടി സെമിയിൽ പ്രവേശിച്ചു. . ഇന്നത്തെ മത്സരങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും സമാപന ചടങ്ങിൽ സംസ്ഥാന, ജില്ലാ സെക്രടറിമാരായ ബാപ്പു ഹാജി, ബാബു മോൻ , യുത്ത് വിംഗ് സംസ്ഥാന സെക്രടറിയായ സലിം രാമനാട്ടുകര മനാഫ് കാപ്പാട് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ഭാരാവാഹികൾ അറിയിച്ചു.

Post a Comment